വിനോദ സഞ്ചാരികള്‍ സ്വന്തം രാജ്യത്തു നിന്ന് ബീഫ് കഴിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന.


ന്യൂഡല്ഹി: ബീഫ് വിഷയത്തില്‍ തന്റെ മുന്‍ നിലപാട് മാറ്റി കേന്ദ്ര മന്ത്രി അല്ഫോലന്സ്് കണ്ണന്താനം. വിനോദ സഞ്ചാരികള്‍ സ്വന്തം രാജ്യത്തു നിന്ന് ബീഫ് കഴിച്ചാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്ക്കുയന്ന ബീഫ് നിരോധനം ടൂറിസത്തെ ബാധിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

കേന്ദ്ര മന്ത്രിയാകുന്ന സമയത്ത് സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് അല്ഫോ്ന്സ്ു കണ്ണന്താനത്തിന്റെ പുതിയ നിലപാട്. കേരളത്തിലെയും ഗോവയിലേയും ആളുകള്‍ ബീഫ് കഴിക്കുന്നതു തുടരുമെന്നും അതില്‍ ബിജെപി ഇടപെടില്ലെന്നുമായിരുന്നു അദ്ദേഹം നേരത്തേ പറഞ്ഞിരുന്നത്. ഇന്നാല്‍ ഇതു പറഞ്ഞ് മൂന്നു ദിവസത്തിനു േേശഷമാണ് അദ്ദേഹം പുതിയ നിലപാട് സ്വീകരിച്ചത്.


Post A Comment: