മകന്റെ സത്യപ്രതിജ്ഞ ചടങ്ങ് കണ്ട് അമ്മ ആനന്ത കണ്ണീര്‍ പൊഴിച്ചു. ഒപ്പം ഉണ്ടായിരുന്ന ബിജെപി. പ്രവര്‍ത്തകര്‍ മധുര പലഹാരവും വിതരണം ചെയ്തതോടെ സന്തോഷം ഇരട്ടിയായി.


കോട്ടയം: അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിന്റെ ആഘോഷത്തിലാണ് ജന്മനാാടായ കോട്ടയം മണിമല ഗ്രാമം. എല്ലാം ദൈവാനുഗ്രഹമാണെന്നായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രജീത്ത പ്രതികരണം. രാവിലെ മുതല്‍ ബി.ജെ.പി പ്രവര്‍ത്തകരും നാട്ടുകാരും അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

വളരെ നാളായി പറഞ്ഞ് കേട്ടിരുന്നെങ്കിലും പ്രതീക്ഷിക്കാതെയാണ് മണിമലയില കണ്ണന്താനം വീട്ടിലേക്ക് കേന്ദ്രമന്ത്രി പദം എത്തിയത്. മകന്‍ മന്ത്രിയായതിന്റെ സന്തോഷം മാതാവും മറച്ചുവെച്ചില്ല.

ഏല്ലാം അപ്രതീക്ഷിതമായിരുന്നതിനാല്‍ തന്നെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ചടങ്ങുകള്‍ നേരില്‍ വീക്ഷിക്കാന്‍ ബന്ധുകള്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും ഒപ്പം മാതാവും രാവിലെ മുതല്‍ ടി.വിക്ക് മുന്‍പില്‍ കാത്തിരിപ്പായിരുന്നു. ഒടുവില്‍ സത്യപ്രതിജ്ഞ ചടങ്ങിനായി വേദിയിലേക്ക് വിളിയെത്തിയപ്പോള്‍ വീടിനുള്ളില്‍ നിന്നും ബിജെപി പ്രവര്‍ത്തകരുടെ മുദ്രവാക്യം വിളികള്‍ ഉയര്‍ന്നു.


മകന്റെ സത്യപ്രതിജ്ഞ ചടങ്ങ് കണ്ട് അമ്മ ആനന്ത കണ്ണീര്‍ പൊഴിച്ചു. ഒപ്പം ഉണ്ടായിരുന്ന ബിജെപി. പ്രവര്‍ത്തകര്‍ മധുര പലഹാരവും വിതരണം ചെയ്തതോടെ സന്തോഷം ഇരട്ടിയായി. സത്യപ്രതിജ്ഞാ ചടങ്ങുകള്‍്രക്ക് ശേഷം പാര്‍ട്ടി പവര്‍്രത്തകര്‍്ര ആഹ്ലാദ പ്രകടനം നടത്തി.

Post A Comment: