ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ഓഫീസിനു നേരെ ആക്രമണംആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ഓഫീസിനു നേരെ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. സംഭവം നടക്കുമ്പോള്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ടി.വി പ്രസാദ് ഓഫീസിലുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആക്രമണത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് പുറത്തുവിട്ട വാര്‍ത്തകളുടെ പ്രത്യാഘാതമാണ് ആക്രമണമെന്ന് കെ.യു.ഡബ്‌ളിയു.ജെ സംസ്ഥാന സെക്രട്ടറി സി. നാരായണന്‍ വ്യക്തമാക്കി.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഡിജിപിയുടെ ഉത്തരവ്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഡിജിപി ആലപ്പുഴ എസ് പിക്ക് നിര്‍ദ്ദേശം നല്‍കി

Post A Comment: