ഓട്ടോ പൂര്‍ണമായും കത്തി നശിച്ചു. ആള്‍താമസം കുറവായ പ്രദേശത്താണ് സംഭവം


എറണാകുളം: അങ്കമാലി ഓട്ടോറിക്ഷ കത്തി ഡ്രൈവര്‍ മരിച്ചു. പീച്ചാനിക്കാട് പാലിക്കൊടത്ത് ജോസിന്റെ മകന്‍ ബിജു(35) ആണ് മരിച്ചത്. രാവിലെ ഒമ്പതരയോടെ മൌണ്ട് ടാബോര്‍ പള്ളിക്ക് സമീപമാണ് സംഭവം. ഓട്ടോ പൂര്‍ണമായും കത്തി നശിച്ചു. ആള്‍താമസം കുറവായ പ്രദേശത്താണ് സംഭവം നടന്നത്. റബര്‍ ടാപ്പിങിനെത്തിയ തൊഴിലാളിയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.


Post A Comment: