ബാബരി കേസിലെ അന്യായക്കാരായ അയോധ്യയിലെ നിര്‍മോഹി അഖാഡയുടെ മുഖ്യ പുരോഹിതന്‍ മഹന്ത്​ ഭാസ്​കര്‍ ദാസ്​ നിര്യാതനായി
ദില്ലി: ബാബരി കേസിലെ അന്യായക്കാരായ അയോധ്യയിലെ നിര്‍മോഹി
അഖാഡയുടെ മുഖ്യ പുരോഹിതന്‍ മഹന്ത്​ ഭാസ്​കര്‍ ദാസ്​ നിര്യാതനായി. 89 വയസായിരുന്നു. ഗുരുതരമായ ശ്വസന പ്രശ്​നങ്ങള്‍ അനുഭവിച്ചിരുന്ന ഭാസ്​കര്‍ ദാസ്​ ശനിയാഴ്​ച പുല​ര്‍ച്ചെ മൂന്നോ​ടെയാണ്​ മരിച്ചത്​. ബാബരി മസ്​ജിദ്​ നിന്ന സ്​ഥലത്തി​ന്‍റെ ഉടമസ്​ഥര്‍ തങ്ങളാണെന്ന്​ അവകാശപ്പെട്ട്​ നിര്‍മോഹി അഖാഡ 1959 ലാണ്​ കേസ്​ നല്‍കിയത്​. യു.പി ഫൈസാബാദിലെ നാക ഹനുമാന്‍ ഗാധി ക്ഷേത്രത്തിലെ പുരോഹിതന്‍ കൂടിയാണ്​ അദ്ദേഹം. നാക ഹനുമാന്‍ ഗാധിയില്‍ ​മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിട്ടുണ്ട്​. ശേഷം അയോധ്യയിലെ സരയൂ തീരത്ത്​ സംസ്​കരിക്കും. മസ്​ജിദ്​  രാമ ജന്‍മഭൂമിയാണെന്നും ഭൂമിയുടെ അവകാശികള്‍ തങ്ങളാണെന്നുമാണ്​ സുപ്രീംകോടതിയില്‍ നല്‍കിയ പരാതിയില്‍ നിര്‍മോഹി അകാഡ അവകാശപ്പെടുന്നത്​. ​കേസ്​ ഇപ്പോഴും തുടരുകയാണ്​.
കേസിലെ എതിര്‍ കക്ഷികളി​ലൊരാളും ഭാസ്​കാര്‍ ദാസി​​ന്‍റെ അടുത്ത സുഹൃത്തുമായ ഹാഷിം അന്‍സാരി 2016 ജൂലൈയില്‍ 96ാം വയസില്‍ മരിച്ചിരുന്നു.

Post A Comment: