പൊട്ടിത്തെറിക്കാന്‍ സാധ്യത തെളിഞ്ഞതോടെ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു


ഡെന്‍പസര്‍: ഇന്തോനേഷ്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ബാലിദ്വീപില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിക്കാന്‍ സാധ്യത തെളിഞ്ഞതോടെ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. അഗ്നിപര്‍വതമുഖത്തുനിന്ന് കനത്തതോതില്‍ പുക ഉയരുകയും ചെറുഭൂകമ്ബങ്ങള്‍ അനുഭവപ്പെടുകയും ചെയ്തതോടെയാണ് സുരക്ഷാനടപടികള്‍ ആരംഭിച്ചത്. കിഴക്കന്‍ ബാലിയിലെ മൌണ്ട് ആഗങ് ആണ് പൊട്ടിത്തെറി മുന്നറിയിപ്പുകള്‍ നല്‍കിയത്. അഗ്നിപര്‍വതമുഖത്തിന്റെ ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ എത്തുന്നതിന് വിലക്കുണ്ട്. ദ്രവശില (മാഗ്മ) പുറത്തേക്ക് ഒഴുകാനിരിക്കുന്നതിന്റെ സൂചനയുമുണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ആറായിരത്തോളംപേരെ ഒഴിപ്പിച്ചിട്ടുണ്ട്. 1963നും 1964നുമിടയ്ക്ക് ഇതേ അഗ്നിപര്‍വതത്തില്‍ തുടര്‍ച്ചയായുണ്ടായ സ്ഫോടനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.


Post A Comment: