ഡീസല്‍ വാഹനങ്ങളില്‍നിന്നുള്ള മലിനീകരണം അര്‍ബുദമുണ്ടാക്കുന്ന​താണെന്ന്​ ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്​ റിപ്പോര്‍ട്ട്​ പ്രകാരം ഒരു ഡീസല്‍ കാര്‍ 24 പെട്രോള്‍ കാറുകളും 84 സി.എന്‍.ജി കാറുകളുമുണ്ടാക്കുന്ന മലിനീകരണം സൃഷ്​ടിക്കുന്നുണ്ട്​.
ദില്ലി: അന്തരീക്ഷ മലിനീകരണം ഭീമമായ തോതില്‍ വര്‍ധിച്ച ഡല്‍ഹിയില്‍പത്തുവര്‍ഷം കഴിഞ്ഞ ഡീസല്‍വാഹനങ്ങള്‍ക്ക്ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍വിസമ്മതിച്ചു. ജനങ്ങളുടെ ആരോഗ്യത്തിന്​ 10 വര്‍ഷം കഴിഞ്ഞ ഡീസല്‍ വാഹനങ്ങള്‍ഹാനിയുണ്ടാക്കുന്നില്ലെന്ന്തെളിയിക്കാന്‍കേന്ദ്ര സര്‍ക്കാറിന്കഴിഞ്ഞില്ലെന്ന്ചൂണ്ടിക്കാട്ടിയാണ്ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്ന്​ ​ട്രബ്യൂണല്‍ വ്യക്തമാക്കിയത്​. ഡീസല്‍വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം അര്‍ബുദമുണ്ടാക്കുന്നതാണെന്ന്ട്രൈബ്യൂണല്‍ചൂണ്ടിക്കാട്ടി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്റിപ്പോര്‍ട്ട്പ്രകാരം ഒരു ഡീസല്‍ കാര്‍‍ 24 പെട്രോള്‍ കാറുകളും 84 സി.എന്‍‍.ജി കാറുകളുമുണ്ടാക്കുന്ന മലിനീകരണം സൃഷ്ടിക്കുന്നുണ്ട്​. അതിനാല്‍, നിരോധന ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട്കേന്ദ്ര സര്‍ക്കാര്‍സമര്‍പ്പിച്ച ഹര്‍ജി തള്ളുകയാണെന്നും ൈട്രബ്യൂണല്‍പറഞ്ഞ. ഒറ്റ ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തില്‍സ്വകാര്യവാഹനങ്ങള്‍ക്ക് ആം ആദ്മി സര്‍ക്കാര്ഏര്‍പ്പെടുത്തിയ നിയന്ത്രണം പര്യാപ്തമല്ലെന്ന് വിലയിരുത്തിയാണ് ഡല്‍ഹിയില്‍പത്തുവര്‍ഷം കഴിഞ്ഞ ഡീസല്‍വാഹനങ്ങള്‍ക്ക്നിരോധനം ഏര്‍പ്പെടുത്തി ട്രൈബ്യൂണല്‍ഉത്തരവ് പുറപ്പെടുവിച്ചത്.

Post A Comment: