ഭൂ​മി​യി​ല്‍ പി​റ​ക്കാ​ന്‍ മാ​ത്ര​മ​ല്ല, മ​രി​ക്കാ​ന്‍ പോ​ലും അ​ര്‍​ഹ​ത​യി​ല്ലാ​ത്ത​വ​രാ​യി റോ​ഹി​ങ്ക്യ​ന്‍ വം​ശ​ജ​രു​ടെ പൈ​ത​ങ്ങ​ള്‍
ധാ​ക്ക: ഭൂ​മി​യി​ല്‍ പി​റ​ക്കാ​ന്‍ മാ​ത്ര​മ​ല്ല, മ​രി​ക്കാ​ന്‍ പോ​ലും അ​ര്‍​ഹ​ത​യി​ല്ലാ​ത്ത​വ​രാ​യി റോ​ഹി​ങ്ക്യ​ന്‍ വം​ശ​ജ​രു​ടെ പൈ​ത​ങ്ങ​ള്‍. 400ലേ​റെ കു​ഞ്ഞു​ങ്ങ​ളാ​ണ്​ മ്യാന്മറിന്‍റെയും ബം​ഗ്ലാദേ​ശി​​ന്‍റെ​യും അ​തി​ര്‍​ത്തി​ക്കു​ള്ളി​ല്‍ ക​ഴി​ഞ്ഞ 15 ദി​വ​സ​ത്തി​നി​ടെ പി​റ​ന്നു​വീ​ണ​ത്. തീ​വെ​പ്പും കൊ​ള്ള​യും കൊ​ല​യും അ​ട​ക്ക​മു​ള്ള വം​ശീ​യാ​തി​ക്ര​മ​ങ്ങ​ളെ തു​ട​ര്‍​ന്ന്​ മ്യാ​ന്മ​റി​ലെ രാ​ഖൈ​നി​ല്‍​നി​ന്ന്​ 40,000ത്തോ​ളം റോ​ഹി​ങ്ക്യ​ക​ള്‍ ആ​ട്ടി​യോ​ടി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ ക​ര​യി​ലെ​യും ക​ട​ലി​ലെ​യും ദു​രി​ത വ​ഴി​ക​ളി​ല്‍ പി​റ​ന്നു​വീ​ഴാ​ന്‍ വി​ധി​ക്ക​പ്പെ​ട്ട ഇ​വ​രു​ടെ കു​ഞ്ഞു​ങ്ങ​ള്‍​ക്കും മ​ണ്ണി​ലി​ട​മി​ല്ലാ​താ​യി. രണ്ടു​ രാ​ജ്യ​ങ്ങ​ളു​ടെ തി​ര​സ്​​കാ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​പ്പോ​യ 25കാ​രി സു​റ​യ്യ സു​ല്‍​ത്താ​ന്‍ അ​ടു​ത്തി​ടെ അ​മ്മ​യാ​യ​വ​രി​ല്‍ ഒ​രാ​ളാ​ണ്. ​ജീ​വ​നും െകാ​ണ്ടു​ള്ള പ​ലാ​യ​ന​ത്തി​നി​ടെ ബം​ഗ്ലാ​ദേ​ശ്​ ​ബോ​ര്‍​ഡ​ര്‍ ഗാ​ര്‍​ഡി​​െന്‍റ ബോ​ട്ടി​ല്‍ ആ​യി​രു​ന്നു സു​റ​യ്യ​യു​ടെ പ്ര​സ​വം. ഒ​രു സാ​രി വ​ലി​ച്ചു​െ​ക​ട്ടി​യ​തി​​െന്‍റ ത​ണ​ലി​ല്‍ അ​വ​ള്‍ ആ​യി​ശ എ​ന്ന കു​ഞ്ഞി​ന്​ ജ​ന്മം ന​ല്‍​കി. പ​രി​ക്ഷീ​ണ​യും രോ​ഗി​യു​മാ​യി മാ​റി​യ അ​മ്മ​യും കു​ഞ്ഞും ഒ​ടു​വി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്​ ന​യാ​പ​റ ക്യാ​മ്പി​ല്‍ ആ​യി​രു​ന്നു. 28കാ​രി​യാ​യ മാ​സും ഭാ​തു​രി​ന്​ മ​ക​നെ ന​ഷ്​​ട​മാ​യി. കു​ഞ്ഞി​ന്​ ക​ടു​ത്ത പ​നി​യും നി​ല​ക്കാ​ത്ത വി​റ​യ​ലും ആ​യി​രു​ന്നു -അ​വ​ള്‍ ക​ണ്ണീ​ര്‍ വാ​ര്‍​ത്തു. എ​വി​ടെ​നി​ന്നെ​ങ്കി​ലും സ​ഹാ​യം കി​ട്ടു​മോ എ​ന്ന​ന്വേ​ഷി​ച്ചി​റ​ങ്ങി​യ മാ​സു​മി​​ന്‍റെ ഭ​ര്‍​ത്താ​വ്​ അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ മ​ട​ങ്ങി​യെ​ത്തു​മ്പോ​ഴേ​ക്ക്​ കു​ഞ്ഞ്​ മ​രി​ച്ചി​രു​ന്നു. എ​ന്നെ​ന്നേ​ക്കു​​മാ​യി ക​ണ്ണ​ട​ക്കു​ന്ന കു​രു​ന്നു​ക​ളെ സം​സ്​​ക​രി​ക്കാ​ന്‍ മ​തി​യാ​യ സ്​​ഥ​ല​സൗ​ക​ര്യം​പോ​ലും ഇ​വി​ടെ​യി​ല്ല. തു​ട​ര്‍​ന്ന്​ അ​ടു​ത്തു​ള്ള കാ​ടി​​ന്‍റെ അ​രി​കി​ല്‍ ചെ​റി​യൊ​രു കു​ഴി​മാ​ടം ഉ​ണ്ടാ​ക്കി ത​​ന്‍റെ മൂ​ന്നു​ ദി​വ​സ​മാ​യ മ​ക​നെ ആ ​പി​താ​വ്​ മ​ണ്ണി​ട്ടു​മൂ​ടി. മ​റ്റൊ​രു സ്​​ത്രീ​ക്ക്​ മ​രി​ച്ച മ​ക​നെ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യി​ല്ലാ​യി​രു​ന്നു. ഒ​ടു​വി​ല്‍ ആ ​കു​രു​ന്നു ശ​രീ​രം അ​വ​ര്‍ നാ​ഫ്​ ന​ദി​യി​ല്‍ ഒ​ഴു​ക്കി. അ​ഭ​യം തേ​ടി​യു​ള്ള ഒാ​ട്ട​ത്തി​നി​ട​ക്കാ​ണ്​ ത​​െന്‍റ ഭാ​ര്യ ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ള്‍​ക്ക്​ ജ​ന്മം ന​ല്‍​കി​യ​തെ​ന്നും അ​തി​ല്‍ ഒ​രു കു​ഞ്ഞ്​ അ​പ്പോ​ള്‍​ത​ന്നെ മ​രി​ച്ചു​വെ​ന്നും മ​െ​റ്റാ​രാ​ള്‍ സ​ങ്ക​ട​ഭ​രി​ത​നാ​യി. വേ​ണ്ട​ത്ര ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ഇ​ല്ലാ​ത്ത​തി​നാ​ല്‍ കു​ഞ്ഞു​ങ്ങ​ള്‍​ക്ക്​ വേ​ണ്ട പാ​ല്‍ പോ​ലും ഇൗ ​അ​മ്മ​മാ​രി​ല്‍ ഇ​ല്ലെ​ന്ന്​ പീ​പ്​​ള്‍​സ്​ ഹെ​ല്‍​ത്ത്​​ കെ​യ​റി​​െന്‍റ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ മ​ന്‍​സൂ​ര്‍ ഖാ​ദി​ര്‍ അ​ഹ്​​മ​ദ്​ പ​റ​യു​ന്നു.

Post A Comment: