ബാങ്കുകള്‍ക്ക് നാളെ മുതല്‍ തിങ്കളാഴ്ച വരെ അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധി ജയന്തി, എന്നീ ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലാണ് അവധി

തിരുവനന്തപുരം: ബാങ്കുകള്‍ക്ക് നാളെ മുതല്‍ തിങ്കളാഴ്ച വരെ അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധി ജയന്തി, എന്നീ ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലാണ് അവധി. ഈ ദിവസങ്ങളില്‍ ബാങ്കുകളടക്കം മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ബാങ്കില്‍ ചെന്ന് നേരിട്ട് ഇടപാടു നടത്തുന്നവര്‍ക്ക് നാളെ കഴിഞ്ഞാല്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കണം. എടിഎം ഉപഭോഗ്താക്കളെ അവധി ബാധിക്കില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
ഈ നാലു ദിവസവും എടിഎമ്മുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും കേന്ദ്ര, സംസ്ഥാന ബാങ്കുകള്‍ ഒരുക്കിയിട്ടുണ്ട്. ബാങ്കില്‍ നേരിട്ടെത്തി ഇടപാടുകള്‍ നടത്തുന്നവര്‍ക്കാണ് ഇത് പ്രശ്നമാവുക.


Post A Comment: