ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി 200 മീറ്ററില്‍ നിന്നും 50 മീറ്റര്‍ ആക്കി കുറച്ചു.തിരുവനന്തപുരം: ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി 200 മീറ്ററില്‍ നിന്നും 50 മീറ്റര്‍ ആക്കി കുറച്ചു. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ്. ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും.
2011ലാണ് ആരാധനാലയങ്ങളും ബാറുകളും തമ്മിലുള്ള ദൂരപരിധി 200 മീറ്ററാക്കി നിശ്ചയിച്ചത്. ചൊവ്വാഴ്ചയാണ് ഉത്തരവിറങ്ങിയത്. ചട്ടംഭേദഗതിക്കുശേഷമായിരിക്കും ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.

Post A Comment: