സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ലെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്കണ്ണൂര്‍: സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ലെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തു നിന്ന് ബാറുകളുടെ ദൂരം 50 മീറ്ററാക്കി കുറച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ വിനോദ സഞ്ചാരികളുടെ സൗകര്യം കണക്കിലെടുത്ത് ഫൈവ് സ്റ്റാര്‍ ബാറുകളുടെ ദൂരപരിധി കുറയ്ക്കാന്‍ പറ്റുമോയെന്ന നിര്‍ദേശം മാത്രമേ എക്സൈസ് വകുപ്പില്‍ നിന്ന് മുന്നോട്ട് വച്ചിട്ടുള്ളുവെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കള്ളു ഷാപ്പുകളുടെ ദൂരം 400 മീറ്ററായും ബാറുകളുടേത് 200 മീറ്ററായും തുടരുകയാണെന്നും ഋഷിരാജ് സിംഗ് അറിയിച്ചു. കണ്ണൂര്‍ കേളകം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Post A Comment: