സംസ്ഥാന സര്‍ക്കാര്‍ ബാറുകളുടെ ദൂരപരിധി കുറച്ചത് സാംസ്കാരിക അധപതനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ബാറുകളുടെ ദൂരപരിധി കുറച്ചത് സാംസ്കാരിക അധപതനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബാറുകളുടെ ദൂരപരിധി കുറച്ചതില്‍ വന്‍ അഴിമതിയെന്നും കുമ്മനം ആരോപിച്ചു.
ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി ആണ് സര്‍ക്കാര്‍ കുറച്ചത്. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും.

Post A Comment: