പഞ്ചാബ് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് പാക് ഭീകരരെ ബി.എസ്.എഫ് വധിച്ചു.അമൃത്സര്‍ : പഞ്ചാബ് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് പാക് ഭീകരരെ ബി.എസ്.എഫ് വധിച്ചു. അമൃത്സറിലെ അജ്നാല മേഖലയിലൂടെയാണ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയും സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. ഭീകരരില്‍ നിന്നും നാല് കിലോ ഹെറോയിനും എകെ47 തോക്കുകളും, തിരകളും, പാകിസ്ഥാനില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, 2000 രൂപയുടെ പാക് കറന്‍സികള്‍ എന്നിവയും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.


Post A Comment: