ക്ഷേത്രത്തിന് സമീപം പകല്‍ സമയങ്ങളില്‍ ബൈക്ക് മോഷണം വര്‍ദ്ധിക്കുന്നു

തൃപ്രയാര്‍: ക്ഷേത്രത്തിന് സമീപം പകല്‍ സമയങ്ങളില്‍ ബൈക്ക് മോഷണം വര്‍ദ്ധിക്കുന്നു. അടുത്ത രണ്ട് ദിവസത്തിനിടെ രണ്ട് ബൈക്കുകളാണ് ഇവിടെ നിന്നു മോഷണം പോയത്. തളിക്കുളം നമ്പികടവ് സ്വദേശി എന്‍.സി മിഥുന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍-8-ടി 9830 നമ്പറിലുള്ള ബൈക്കാണ് ഇന്ന് മോഷണം പോയത്. രാവിലെ എട്ടരയോടെ സുഹൃത്തിനൊപ്പം ക്ഷേത്ര ദര്‍ശനത്തിനെത്തിയതായിരുന്നു മിഥുന്‍. ദര്‍ശനം നടത്തി അരമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ബൈക്ക് മോഷണം പോയിരുന്നു. ഹാന്‍ഡ് ലോക്ക് തകര്‍ത്താണ് ബൈക്ക് മോഷ്ടിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ക്ഷേത്രത്തിന് വടക്കുഭാഗത്ത് പുരവൂര്‍ നിവാസില്‍ മോഹനന്റെ ഉടമസ്ഥതയിലുള്ള ബൈക്കും മോഷണം പോയിരുന്നു. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് ഹാന്‍ഡ് ലോക്ക് തകര്‍ത്ത് മോഷ്ടിച്ചത്. ഈ സംഭവത്തില്‍ വലപ്പാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് മിഥുന്റെ ബൈക്ക് മോഷണം പോയത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെനട കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടാക്കളുടെ സാന്നിധ്യം കൂടുന്നുവെന്ന പരാതിയാണ് ഇത് സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ളത്. ഇരു സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Post A Comment: