10,1,50000 രൂപയുടെ പുതിയ 2000, 500 നോട്ടുകളാണ് പിടിച്ചെടുത്തത്.


പെരിന്തല്മാണ്ണയില്‍ ഒരുകോടി രൂപയുടെ കുഴല്പ്പ ണവുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍, മഞ്ചേരി കിഴിശ്ശേരി സ്വദേശി മുജീബ് റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. 10,1,50000 രൂപയുടെ പുതിയ 2000, 500 നോട്ടുകളാണ് പിടിച്ചെടുത്തത്. 

തമിഴ്‌നാട്ടില്‍ നിന്ന് പണവുമായി ഒരു സംഘം വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അങ്ങാടിപ്പുറത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പോലീസിനെ കണ്ട് ഇവര്‍ വാഹനം നിര്ത്താ്തെ പോയി, തുടര്ന്ന് അവരെ പോലീസ് പിന്തുടര്ന്ന് പെരിന്തല്മ്ണ്ണ ജൂബിലി ജംഗ്ഷനില്‍ വെച്ച് പിടികൂടുകയായിരുന്നു.


Post A Comment: