ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ ജപ്പാന്‍ നിക്ഷേപം നടത്താനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ജപ്പാന്‍ ഇടപെടരുതെന്ന് ചൈന. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ ജപ്പാന്‍ നിക്ഷേപം നടത്താനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന.
അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രയിന്‍ പദ്ധതി തറക്കല്ലിടാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തിയിരുന്നു. ഇതെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ പതിനഞ്ച് കരാറുകളിലാണ് ഒപ്പിട്ടത്. കൂടാതെ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജപ്പാന്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യപ്പെടുന്നതായും ഇതിനായി ഇന്ത്യ-ജപ്പാന്‍ ആക്ട് ഈസ്റ്റ് ഫോറം രൂപവത്കരിക്കുന്നതിനെ കുറിച്ചും പരാമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഇടപെടരുതെന്ന് ചൈന ജപ്പാനോട് ആവശ്യപ്പെട്ടത്. ഇന്ത്യ-ചൈന അതിര്‍ത്തി കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

ഇരു രാജ്യങ്ങള്‍ക്കും അംഗീകരിക്കാവുന്ന തരത്തില്‍ കിഴക്കന്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ചൈന വ്യക്തമാക്കി. മറ്റ് രാജ്യങ്ങള്‍ ഇക്കാര്യം പരിഗണിച്ച് പ്രശ്‌നപരിഹാര ശ്രമത്തിനിടെ ഇടപെടരുതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ്ങ് പറഞ്ഞു.

Post A Comment: