ഓണം ബംബര്‍ നറുക്കെടുത്തു. AJ 442876 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം

തിരുവനന്തപുരം: ഓണം ബംബര്‍ നറുക്കെടുത്തു. AJ 442876 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 10 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഭാഗ്യശാലികളെ നറുക്കെടുത്തത്. ജി.എസ്.ടി കൂടി ചേര്‍ത്ത് 59 കോടി രൂപയാണ് സര്‍ക്കാരിന് ഈ വര്‍ഷത്തെ ഓണം ബംബര്‍ വില്‍പനയിലൂടെയുള്ള ലാഭം. മൊത്തം 145 കോടി രൂപയാണ് 65 ലക്ഷം ടിക്കറ്റ് വിറ്റതിലൂടെ കിട്ടുന്നത്. സമ്മാനം കൊടുത്തു കഴിഞ്ഞുള്ള ലാഭമാണ് 59 കോടി.

Post A Comment: