നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത ഫിനോമിനല്‍ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരില്‍ ഒരാള്‍ പിടിയിലായി.


ചാലക്കുടി: നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത ഫിനോമിനല്‍ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരില്‍ ഒരാള്‍ പിടിയിലായി. കല്ലേറ്റുംകര സ്വദേശി മുത്തിരത്തിപറമ്പില്‍ ഷംസീര്‍ ആണ് അറെസ്റ്റിലായത്. കമ്പനിയുടെ പതിനേഴ് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ കേരളത്തില്‍ മാത്രം 60 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. കൊരട്ടി സ്വദേശിയായ മാനേജിംഗ് ഡയറകടര്‍ അടക്കം അഞ്ചു പേരെ ഇനി പിടികിട്ടാനുണ്ട്. ചാലക്കുടി ഡിവൈ.എസ്.പി.ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ എസ്.ഐ .ജയേഷ് ബാലന്‍, അഡീഷണല്‍ എസ്.ഐ. കെ.കെ.ബാബു, എ.എസ്.ഐമാരായ ഷാജു എടത്താന്‍െ, ക്ലീസന്‍ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സി.ടി.ബൈജു, പോലീസുകാരായ പി.സി.ഷിജോ, കെപ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

Post A Comment: