ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമ്‌നനാണ് ബാത്‌റൂമില്‍ കൊല്ലപ്പെട്ടത്


ന്യൂഡല്‍ഹി: എട്ടുവയസുകാരനെ സ്‌കൂളിലെ ബാത്‌റൂമില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമ്‌നനാണ് ബാത്‌റൂമില്‍ കൊല്ലപ്പെട്ടത്. തളം കെട്ടി നില്‍ക്കുന്ന രക്തത്തില്‍ മുങ്ങിക്കിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ശ്യാം കുഞ്ച് സ്വദേശിയാണ് പ്രദ്യുമ്‌നന്‍.
സ്‌കൂള്‍ അധികൃതരാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സൗത്ത് ഗുഡ്ഗാവ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തില്‍ മുറിവുണ്ട്. സംഭവസ്ഥലത്തു നിന്ന് കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Post A Comment: