അഴിമിതികേസുമായി ബന്ധപ്പെട്ടാണ് ജയന്തി നടരാജന്റെ ചെന്നൈയിലെ വീട്ടില് റെയ്ഡ് നടത്തിയത്.


ചെന്നൈ: മുന് വനം-പരിസ്ഥിതി മന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന ജയന്തി നടരാജന്റെ വീട്ടില് സിബിഐ റെയ്ഡ്. അഴിമിതികേസുമായി ബന്ധപ്പെട്ടാണ് ജയന്തി നടരാജന്റെ ചെന്നൈയിലെ വീട്ടില് റെയ്ഡ് നടത്തിയത്. 

യുപിഎ സര്ക്കാരില് ഇവര് മന്ത്രിയായിരുന്ന സമയത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന പരാതിയിലാണ് റെയ്ഡെന്നാണ് സിബിഐ വൃത്തങ്ങള് സൂചിപ്പിക്കുന്നത്. 63 കാരിയായ ജയന്തി നടരാജന് രണ്ടാം യുപിഎ സര്ക്കാരില് 2011 മുതല് 2013 വരെ വനം പരിസ്ഥിതി മന്ത്രിയായിരുന്നു. 2015ല് ഇവര് കോണ്ഗ്രസില് നിന്ന് രാജിവെച്ചു. 

ഒഡീഷയില് വേദാന്തയ്ക്ക് ഖനനാനുമതി നിഷേധിച്ചത് രാഹുല് ഗാന്ധിയുടെ നിര്ദ്ദേശ പ്രകാരമായിരുന്നെന്നും സോണിയാ ഗാന്ധിയും രാഹുല് ഗാന്ധിയും വകുപ്പില് ഇടപെട്ടെന്നും ജയന്തി നടരാജന് നേരത്തെ ആരോപിച്ചിരുന്നു.


Post A Comment: