ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റു ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു.ആഗസ്റ്റ് 31 നാണ് ഇയാള് ഫേസ്ബുക്ക് ലൈവില് വന്നത്.


അഹമ്മദാബാദ്: ഫേസ്ബുക്കി വീഡിയോ പോസ്റ്റു ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ബനാസ്കാണ്ഡാ ജില്ലയിലെ പാലന് സ്വദേശി അശോക് മൗലാനയാണ് ആത്മഹത്യ ചെയ്തത്. ആഗസ്റ്റ് 31 നാണ് ഇയാള് ഫേസ്ബുക്ക് ലൈവില് വന്നത്. 

തനിക്ക് ജീവിതം മടുത്തുവെന്നും താന് മരിച്ചതായി കുടുംബാംഗങ്ങളെ അറിയിക്കണെമെന്നും യുവാവ് വീഡിയോയില് പറഞ്ഞു. എന്നാല് കാന്‍സര്‍ രോഗിയായ മൗലാന തന്റെ രോഗത്തില് ഏറെ നിരാശനായിരുന്നുവെന്നും പോലീസ് പറഞ്ഞു താന് ബ്ലൂ വെയില് ഗെയിം ഡൌണ്‍ലോഡ് ചെയ്തുവെന്നും ഇത് ഗെയിമിന്റെ അവസാന ഘട്ടമാണെന്നും പറഞ്ഞാണ് യുവാവ് നദിയില്‍ ചാടി ആത്മഹത്യ ചെയ്തത്. എന്നാല് അശോക് മൗലാന ബ്ലൂവെയില് ഗെയിമിന്റെ ഭാഗമായിരുന്നതിന്റെ ഒരു തെളിവും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

Post A Comment: