നൈജീരിയയിലെ നദിയില്‍ ബോട്ട് മുങ്ങി 33 പേര്‍ മരിച്ചുഅബുജ: നൈജീരിയയിലെ നദിയില്‍ ബോട്ട് മുങ്ങി 33 പേര്‍ മരിച്ചു. വടക്കു പടിഞ്ഞാറന്‍ നൈജീരിയയിലെ നൈജര്‍ നദിയിലാണ് ബോട്ട് മുങ്ങിയത്. അപകടത്തില്‍പ്പെട്ട 84 പേരെ രക്ഷപ്പെടുത്തി. എന്നാല്‍, മുപ്പതിലധികം പേരെ കാണാതായതായി അധികൃതര്‍ പറഞ്ഞു. ബോട്ടില്‍ 150ലധികം പേരുണ്ടായിരുന്നു.
ബോട്ടില്‍ കയറാവുന്നതിലധികം പേരുണ്ടായതുമൂലം അമിതഭാരത്താലാണ് ബോട്ട് മുങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു. കെബ്ബിയിലെ ലോലോ ഗ്രാമത്തിലാണ് അപകടം നടന്നത്. ബോട്ടില്‍ പരമാവധി 70 പേരെയാണ് കയറ്റാനാവുക. ആ സ്ഥാനത്താണ് 150 പേരെ കയറ്റിയത്. ഇതാണ് അപടത്തിനുള്ള പ്രധാനകാരണമെന്നും നൈജീരിയ നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് കോ-ഓഡിനേറ്റര്‍ സുലൈമാന്‍ മുഹമ്മദ് കരീം പറഞ്ഞു.

Post A Comment: