ബോബി ​ ചെമ്മണ്ണുര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സിനെതി​രേ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന്​ വി.എസ്​ അച്യുതാനന്ദന്‍തിരുവനന്തപുരം: ബോബി ​ ചെമ്മണ്ണുര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്സിനെതി​രേ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന്​ വി.എസ്​ അച്യുതാനന്ദന്‍. ഭീമമായ തട്ടിപ്പാണ്​ ജ്വല്ലറിയില്‍ നടക്കുന്നത്​. ജ്വല്ലറി ആയിരം കോടിയിലധികം അനധികൃതമായി സമാഹരിച്ചു. സ്ഥാപനം പ്രവര്‍ത്തിക്കുന്നത്​ ആര്‍.ബി.​ഐ ആക്​ടിന്​ വിരുദ്ധമായാണെന്നും വി.എസ് പറഞ്ഞു​. ജനങ്ങ​ളെ ഇങ്ങനെ തട്ടിപ്പിന്​ ഇരയാക്കരുത്​. തട്ടിപ്പിനെ കുറിച്ച്‌​ ​പോലീസ്​ വകുപ്പിനും അറിവുണ്ടെന്നും വി.എസ്​ പറഞ്ഞു. ജ്വല്ലേഴ്​സിനെതിരായ സെബി (സെക്യൂരിറ്റി എക്​സ്​​ചേഞ്ച്​ ബോര്‍ഡ്​ ഓഫ്​ ഇന്ത്യ) റിപ്പോര്‍ട്ടി​​​​​ന്‍റെ പശ്​ചാത്തലത്തിലാണ്​ വി.എസി​​​​​ന്‍റെ ആവശ്യം. സെബിയുടെയും ആര്‍.ബി.​ഐയുടെയും ലൈസന്‍സ്​ ഇല്ലാതെ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്​സ്​ കോടിക്കണക്കിന്​ രൂപയുടെ നിക്ഷേപം സ്വീകരിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട്​ ഉണ്ടായിരുന്നു. ആദായ നികുതി ഉദ്യോഗസ്​ഥര്‍ നടത്തിയ റെയ്​ഡിലാണ്​ ഇത്​ കണ്ടെത്തിയത്​. ചെമ്മണ്ണൂരിനെതിരെ നടപടി എടുക്കണമെന്ന്​ വി.എസ്​ നേരത്തെയും ആവശ്യ​പ്പെട്ടിരുന്നു. 

Post A Comment: