3 ജി, 4 ജി സര്‍വീസുകളുടെ അതെ നെറ്റ്‌വര്‍ക്ക് തന്നെയായിരിക്കും 5ജിയ്ക്കും ഉപയോഗിക്കുക


5 ജി സര്‍വീസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ബിഎസ്എന്‍എല്‍. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ട്രയല്‍ തുടങ്ങും എന്ന് കമ്പനി ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.  5 ജി ഡിവൈസുകള്‍ നിര്‍മ്മി ക്കുന്നതിന് വേണ്ടി ലാര്‍സമന്‍ ആന്‍ഡ് ടൌബ്രോ, എച്ച് പി തുടങ്ങിയ കമ്പനികളുമായി ബിഎസ്എന്‍എല്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. നെറ്റ്‌വര്‍ക്കിംങ് സ്ഥാപനമായ കോറിയന്റുമായി എഗ്രിമെന്റുകളും തയ്യാറായിക്കഴിഞ്ഞു എന്നാണു റിപ്പോര്‍ട്ട് . നെറ്റ്‌വര്‍ക്ക് ഘടനയുടെ രൂപീകരണം തല്‍ക്കാലം ഏല്‍പ്പിച്ചിരിക്കുന്നത് കോറിയന്റിനെയാണ്. 
എന്നാല്‍ ഇത് വിവരങ്ങള്‍ കൈമാറുന്നതിന് വേണ്ടി മാത്രമുള്ള പരസ്പര ധാരണയാണെന്നും 5ജി ടെക്‌നോളജിയെക്കുറിച്ച് മറ്റിടങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട് എന്നും ശ്രീവാസ്തവ പറഞ്ഞു. 3 ജി, 4 ജി സര്‍വീസുകളുടെ അതെ നെറ്റ്‌വര്‍ക്ക് തന്നെയായിരിക്കും 5ജിയ്ക്കും ഉപയോഗിക്കുക. പക്ഷേ ഇത് കൂടുതല്‍ വേഗതയുള്ളവയായിരിക്കും. ഏറ്റവും വലിയ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് സ്വന്തമായുള്ള ബിഎസ്എന്‍എ്ലിനെ സംബന്ധിച്ചിടത്തോളം മികച്ച വേഗത 5 ജി യിലും ഉറപ്പു വരുത്താനാവും.



Post A Comment: