രാജ്യത്തെ ആദ്യബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പ്രധാനമന്ത്രി മോഡിയും ജപ്പാന്‍‍ പ്രധാനമന്ത്രി ഷിന്‍‍സോ അബേയും ചേര്‍‍ന്ന് വ്യാഴാഴ്ച തറക്കല്ലിടും.

അഹമ്മദാബാദ്: രാജ്യത്തെ ആദ്യബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പ്രധാനമന്ത്രി മോഡിയും ജപ്പാന്‍പ്രധാനമന്ത്രി ഷിന്‍സോ അബേയും ചേര്‍ന്ന് വ്യാഴാഴ്ച തറക്കല്ലിടും. 1.08 ലക്ഷം കോടിരൂപ ചെലവഴിച്ചാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. സബര്‍മതി അത്ലറ്റിക് ഗ്രൌണ്ടിലാണ് തറക്കല്ലിടല്‍ചടങ്ങ്. അഹമ്മദാബാദില്‍നിന്ന് മുംബൈയിലേക്കുള്ള ബുള്ളറ്റ് ട്രെയിന്‍ഏഴ് കിലോമീറ്റര്‍ കടലിനടിയിലൂടെയാണ് സഞ്ചരിക്കുക. ജപ്പാന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി. ജപ്പാന്പ്രധാനമന്ത്രി ഷിന്‍സോ അബെ ദ്വിദിന സന്ദര്‍ശനത്തിനായി ബുധനാഴ്ച ഇന്ത്യയിലെത്തി. പന്ത്രണ്ടാമത് ഇന്ത്യ- ജപ്പാന്‍ ഉച്ചകോടിയില്‍പങ്കെടുക്കാനാണ് അദ്ദേഹവും പത്നി അക്കി അബെയും എത്തിയത്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി. പ്രോട്ടോകോള്‍മറികടന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമാനമിറങ്ങിയ ഷിന്‍സോ അബെയെ ആലിംഗനം ചെയ്ത് സ്വാഗതം ചെയ്തു. തുടര്‍ന്ന് ഇരുവരും തുറന്നവാഹനത്തില്‍ ഒമ്പത് കിലോമീറ്ററോളം സഞ്ചരിച്ച് സബര്‍മതി ആശ്രമത്തില്‍എത്തി. മറ്റൊരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഇന്ത്യയില്‍ഇത്തരത്തില്‍ റോഡ് ഷോ നടത്തുന്നത് ഇതാദ്യമാണ്. അബെയും പത്നിയും മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ചു. 16-ാം നൂറ്റാണ്ടിലെ സിദി സയ്യിദ് നി ജാലി പള്ളി ജപ്പാന്പ്രധാനമന്ത്രി സന്ദര്‍ശിച്ചു.


Post A Comment: