ചായ ഉണ്ടാക്കുന്നതിനായി സ്റ്റൗ കത്തിച്ച ഉടനെ തന്നെ തീ പടരുകയായിരുന്നുപുതുക്കാട്: വടക്കേ തൊറവില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി. പണിക്കവീട്ടില്‍ തിലകന്റെ വീട്ടിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്നത്. തിലകന്റെ ഭാര്യ ചായ ഉണ്ടാക്കുന്നതിനായി സ്റ്റൗ കത്തിച്ച ഉടനെ തന്നെ തീ പടരുകയായിരുന്നു. സമയം വീട്ടില്രണ്ട് മക്കളടക്കം 4 പേരുണ്ടായിരുന്നു. ഭാര്യയുടെ നിലവിളി കേട്ടെത്തിയ തിലകന്‍ ഭാര്യയെയും മക്കളെയും കൂട്ടി വീടിന് വെളിയിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പുതുക്കാട് നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു. പുതുക്കാട് പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു.


Post A Comment: