മറ്റൊരു വാഹനത്തിന്‌ സൈട് നല്‍കിയപ്പോള്‍ റോഡില്‍നിന്നും തെന്നിമാറിയ ബസ്‌ പാടത്തേക്ക് മറിയുകയായിരുന്നു


പാല : കുമളി - എറണാകുളം റൂട്ടില്സര്വീസ് നടത്തുന്ന റോബിന്ബസാണ് അപകടത്തില്പ്പെട്ടത്‌. വൈകിട്ട് 5:40 ഓടെ വൈറ്റിലയില്നിന്നു പുറപ്പെട്ട ബസ്പാലായില്നിന്നും അഞ്ച് കിലോമീറ്റര്അകലെയുള്ള വള്ളിച്ചിറയില്‍ 7:15നാണ് അപകടം നടന്നത്. മറ്റൊരു വാഹനത്തിന്സൈട് നല്കിയപ്പോള്റോഡില്നിന്നും തെന്നിമാറിയ ബസ്പാടത്തേക്ക് മറിയുകയായിരുന്നു. അമ്പതോളം യാത്രക്കാര്ബസില്ഉണ്ടായിരുന്നു. നിസാരമായ പരിക്കോടുകൂടി യാത്രക്കാര്മുഴുവനും രക്ഷപ്പെട്ടു. തെന്നി മാറിയ ബസ്ഒരു വൈദ്യുതി പോസ്റ്റില്തങ്ങി നിന്നതിനാലാണ് ഒരു വലിയ ദുരന്തം ഒഴിവായത് .
Post A Comment: