ദുബായില്‍ സര്‍വീസ് നടത്തുന്ന 20 ശതമാനം ടാക്‌സികളില്‍ പരീക്ഷണാര്‍ഥം ക്യാമറ ഘടിപ്പിച്ചു. ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് ഇത് 40 ശതമാനമാക്കി ഉയര്‍ത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്.


ദുബായ്: ദുബായിലെ എല്ലാ ടാക്‌സികളിലും ഇനി മുതല്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കും. മെച്ചപ്പെട്ട ഗതാഗത സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാകുമെന്ന് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.


ദുബായില്‍ സര്‍വീസ് നടത്തുന്ന 20 ശതമാനം ടാക്‌സികളില്‍ പരീക്ഷണാര്‍ഥം ക്യാമറ ഘടിപ്പിച്ചു. ഈ വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് ഇത് 40 ശതമാനമാക്കി ഉയര്‍ത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇവിടെ സര്‍വീസ് നടത്തുന്ന 10221 ടാക്‌സികളിലും ക്യാമറ ഘടിപ്പിച്ച് സേവനം സുരക്ഷിതമാക്കാമാണ് അതോറിറ്റിയുടെ നീക്കം.

Post A Comment: