ആര്‍ത്താറ്റ് ചുഴലികാറ്റില്‍ നാശ നഷ്ടത്തിന് ഇരയായവര്‍ക്ക് നഗരസഭ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക നല്‍കില്ല.

കുന്നംകുളം: ആര്‍ത്താറ്റ് ചുഴലികാറ്റില്‍ നാശ നഷ്ടത്തിന് ഇരയായവര്‍ക്ക് നഗരസഭ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക നല്‍കില്ല. നിയമപരമായി ആശയകുഴപ്പമാണ് കാരണമെന്ന് നഗരസഭ. ചുഴലിക്കാറ്റില്‍ നാശമുണ്ടായ 120 കുടംബങ്ങള്‍ക്കായി 3.82000 രൂപയായിരുന്നു അടിയന്തിര ധനസഹായം പ്രഖ്യാപിച്ചത്. നാഷ നഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംമ്പന്ധിച്ച് പരിശോധിക്കാന്‍ കൗണ്‍സില്‍ കമ്മറ്റി രൂപീകരിക്കുകയും, അവരുടെ തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്തത് ഉദ്ധ്യോഗസ്ഥരുടെ കൂടി സാന്നിദ്ധ്യത്തിലായിരുന്നു  പണം നല്‍കാന്‍ തീരുമാനിച്ചത്. നാശ നഷടങ്ങളുടെ തോതനുസരിച്ച് 2000 മുതല്‍ 10000 രൂപ വരെയായിരുന്നു നഷ്ടപരിഹാര തുക നിശ്ചയിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ആഡംബരമായി നടത്തുകയും, ആദ്യ തുകയായി ചെയര്‍പഴ്സന്‍റെ തന്നെ വാര്‍ഡിലുള്ള ഒരു കൗണ്‍സിലറുടെ ബന്ധുകൂടിയായ സത്രീക്ക് 10000 രൂപയുടെ ചെക്ക് നല്‍കുകയും ചെയ്തു. മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നല്‍കാമെന്നായിരുന്നു അന്ന് നല്‍കിയ ഉറപ്പ്. ഇഞ്ചിക്കുന്ന് സ്വദേശിനിക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച നല്‍കിയ ചെക്ക് മാറിനല്‍കരുതെന്ന് കാട്ടി പിന്നീട് സെക്രട്ടറി ബാങ്കിനി കത്ത് നല്‍കിയെങ്കിലും അതിനു മുന്‍പേ അവര്‍ പണം മാറിയെന്നാണ് ഭരണ സമതി പറയുന്നത്.
പ്രകൃതിക്ഷോപത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തദ്ധേശ സ്ഥാപനങ്ങള്‍ക്ക് അനുമതിയില്ലെന്നാണ് സെക്രട്ടറി ഇതിനായി കണ്ടത്തിയ കാരണം. എന്നാല്‍ ഇതേ സെക്രട്ടറി തന്നെയാണ് 10000 രൂപയുടെ ചെക്ക് ഒപ്പിട്ടു നല്‍കിയതും. ഭരണസമതിയംഗങ്ങളും കൗണ്‍സിലര്‍മാരും നേരിട്ട് വീടികളിലെത്തി നാശം സംഭവിച്ച വീട്ടുകാരെ ആശ്വസിപ്പിക്കുകയും, ധനസാഹയം വാഗ്ധാനം നല്‍കുകയും ചെയ്തിരുന്നതും, ഇവരെയെല്ലാം വിളിച്ചുകൂട്ടി ഉദഘാടനം നടത്തുകുയും ചെയ്തതാണ്. എന്നാല്‍ പിന്നീട് നിയമം ചൂണ്ടികാട്ടി ഇത് നല്‍കാനാകില്ലെന്ന് അറിഞ്ഞതോടെ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നാണക്കേടിലായി.  നഗരസഭ ഉദ്ധ്യോഗസ്ഥരുടെ കൂടി സാന്നിദ്ധ്യത്തിലെടുത്ത കൗണ്‍സില്‍ തീരുമാനം നടപ്പിലാക്കാനായില്ലെങ്കില്‍ ഈ പണി അവസാനിപ്പിക്കുന്നതാണ് നല്ലെതെന്നാണ് പൊതു മരാമത്ത് സ്ഥിരം സമതി അധക്ഷനായ ഷാജി ആലിക്കല്‍ പറയുന്നത്. ഇത് തന്നെയാണ് മറ്റു പലരുടേയും അഭിപ്രായം. സെക്രട്ടറിയുടെ കുറിപ്പിനെ മറികടക്കാന്‍ നിയമത്തിന്‍റെ പഴുതുകള്‍ തേടി ചെയര്‍പഴ്സണ്‍ ഉള്‍പടേയുള്ളവര്‍ തിരുവനന്തപുരത്ത് പോയെങ്കിലും കാര്യമുണ്ടായില്ല. ചുഴലിയില്‍ വലിയ നാശമുണ്ടായെങ്കിലും നഗരസഭ നാമ മാത്രമായ തുക നല്‍കുകയും പിന്നാട് സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുമെന്നുമായിരുന്നു ഇവരോട് മന്ത്രിയുടെ കൂടി സാന്നിദ്ധ്യത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വീടും കൃഷിയിടവും നഷ്ടപെട്ടവര്‍ക്ക് ഒരു തരത്തിലുള്ള ധനസഹായവും ഇതു വരേയും ലഭിച്ചിട്ടില്ല. നഗരസഭ കൂടി കയ്യൊഴിഞ്ഞതോടെ ഇനി എന്തു ചെയ്യുണമെന്നറിയാത്ത അവസ്ഥയിലാണ് നാശനഷ്ടങ്ങള്‍ക്ക് ഇരയായവരും അവിടത്തെ കവ്ണ്‍സിലര്‍സിലര്‍മാരും.


Post A Comment: