കേരള കോണ്‍ഗ്രസ്സ്-കോണ്‍ഗ്രസ്സ് അകല്‍ച്ച കുറഞ്ഞെന്ന് എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍കോട്ടയം : കേരള കോണ്‍ഗ്രസ്സ്-കോണ്‍ഗ്രസ്സ് അകല്‍ച്ച കുറഞ്ഞെന്ന് എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയത്ത് ഒരേവേദിയില്‍ നേതാക്കള്‍ ഒരുമിച്ചെത്തിയത് നല്ല സിഗ്നലാണ്. പരസ്പരം സംസാരിക്കാനുളള അന്തരീക്ഷമായിട്ടുണ്ടെന്നും മടങ്ങിവരവ് അറിയാന്‍ കാത്തിരിക്കാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കെ.എം.മാണിയെ തിരികെകൊണ്ടുവരാന്‍ കെപിസിസി തീരുമാനിച്ചാല്‍ അംഗീകരിക്കുമെന്നും കോട്ടയം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു. കേരള കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് കോട്ടയത്ത് അകന്ന സാഹചര്യം ഇപ്പോഴുമുണ്ടെന്നും ജോഷി ഫിലിപ്പ് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയും താനും വള്ളംകളി വിദഗ്ധരാണെന്ന് കെ.എം.മാണിയും എങ്കില്‍ ഒരുമിച്ച്‌ തുഴയാമെന്ന് ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കിയതിനു പിന്നാലെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുകൂല പ്രസ്താവനയുമായി രംഗത്തെത്തിയത്.


Post A Comment: