തോലന്നൂരില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍പാലക്കാട്: തോലന്നൂരില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. മരുമകളുടെ സുഹൃത്തായ എറണാങ്കുളം പറവൂര്‍ സ്വദേശി സുദര്‍ശനനാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് പൂളക്കപ്പറമ്പില്‍ സ്വാമിനാഥനേയും ഭാര്യ പ്രേമകുമാരിയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വാമിനാഥനെ കഴുത്തറുത്തും പ്രേമകുമാരിയെ ശ്വാസം മുട്ടിച്ചുമാണ് കൊന്നതെന്ന് പൊലിസ് പറഞ്ഞു. ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയ നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം കണ്ടെത്തിയത്. വധഭീഷണിയുണ്ടായിരുന്നതായി സ്വാമിനാഥന്‍ പരാതിപ്പെട്ടതായി പൊലിസ് പറഞ്ഞു. മരുമകളെ കണ്ടെത്തിയത് കെട്ടിയിട്ട നിലയിലായിരുന്നു.

Post A Comment: