കുപ്രസിദ്ധ കുറ്റവാളി എറണാകുളം ബിജു തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയിലായി.തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി എറണാകുളം ബിജു തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയിലായി. തമി‍ഴ്നാട് തക്കലക്കടുത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളോടൊപ്പം രണ്ട് സഹായികള്‍ കൂടി പിടിയിലായതായി വിവരമുണ്ട്. കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ബിജു ജീവപര്യന്ത തടവുകാരനായിരിക്കെയാണ് നെയ്യാറ്റിന്‍കര കോടതിക്ക് സമീപത്ത് നിന്ന് പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. മറ്റൊരു കേസിന്‍റെ വിചാരണക്കായി കോടതിയില്‍ ഹാജരാക്കവെയാണ് സംഭവം ഉണ്ടായത് .
ബിജുവിന്‍റെ സംഘത്തില്‍ പെട്ട പറക്കുംതളിക ബൈജുവിന്‍റെ കൂടെയാണ് രക്ഷപ്പെട്ടത്. 250 ലേറെ ക്രിമിനല്‍കേസില്‍ പ്രതിയായ ഇയാളെ ഉടന്‍ കേരളാ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Post A Comment: