സെക്യൂരിറ്റി ജീവനക്കാരനായ മധ്യവയസ്കനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു പരിക്കേല്പിച്ച കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍.

ചെര്‍പ്പുളശ്ശേരി: സെക്യൂരിറ്റി ജീവനക്കാരനായ മധ്യവയസ്കനെ  വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു പരിക്കേല്പിച്ച കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. കിഴൂര്‍ സ്വദേശികളായ കളത്തില്‍തൊടി വിപിന്‍ (20), മരുതന്‍ തലായില്‍ വീട്ടില്‍ സുജിത് (19), സന്ദീപ് (19) എന്നിവരാണ് അറസ്റ്റിലായത്. പി കെ ദാസ് മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി ജീവനക്കാരനായ കല്ലുകുഴിയില്‍ വീട്ടില്‍ മദനമോഹനനെ (54) യാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ഇവര്‍ തടഞ്ഞു നിര്‍ത്തി ആയുധങ്ങളുമായി ആക്രമിച്ചത്. ഇക്കഴിഞ്ഞ 22നാണ് സംഭവം. വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ചെര്‍പ്പുളശ്ശേരി എസ്‌ഐ പി ബി ലിബി യുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിയിലായത്.

Post A Comment: