പമ്പാനദിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു.
പത്തനംതിട്ട: പമ്പാനദിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു മുങ്ങിമരിച്ചു. പമ്പാനദിയില്‍ മാലക്കരയില്‍ ഉച്ചക്കുശേഷമാണ് അപകടമുണ്ടായത്.
മെഴുവേലി സ്വദേശികളായ വിഷ്ണു, സൗജിത്ത് എന്നിവരാണ് മരിച്ചത്. നദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് വിഷ്ണുവും സൗജിത്തും. സ്കൂള്‍ അവധിയായിരുന്നതിനാല്‍ ഇരുവരും ഉച്ചക്കുശേഷം പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. മഴ ശക്തമായ സാഹചര്യത്തില്‍ പുഴയില്‍ വെള്ളവും ഒഴുക്കുമുണ്ടായിരുന്നു.

Post A Comment: