നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇന്ന് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇന്ന് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചേക്കും. അങ്ങനെയെങ്കില്‍ അഞ്ചാം തവണയാകും ദിലീപ് ജാമ്യത്തിനായി കോടതിയെ സമീപിക്കുക. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് എതിരെ സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ അപ്പീല്‍ സമര്‍പ്പിക്കാനും സാധ്യതയുണ്ട്. ദിലീപിന് എതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. അതെ സമയം കാവ്യ മാധവനും ദിലീപിനും എതിരായ അന്വേഷണം പൊലീസ് ശക്തമാക്കി. ഇരുവരുടെയും മൊഴികളില്‍ കൂടുതല്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സെഷന്‍സ് കോടതിയില്‍ അപ്പീല്‍ ഹര്‍ജി തള്ളിയാല്‍ വീണ്ടും ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിക്കാം. നിലവില്‍ ദിലീപിന്റെ ജാമ്യഹര്‍ജി രണ്ടുതവണ നിരസിച്ച ഹൈക്കോടതിയുടെ ബഞ്ചിലാകില്ല അപ്പീല്‍ ഹര്‍ജി കേള്‍ക്കുക. പുതിയ ജഡ്ജിയുടെ മുന്നില്‍ ജാമ്യഹര്‍ജി നല്‍കിയാല്‍ പ്രതീക്ഷയ്ക്കു വകയുണ്ടെന്ന സാധ്യതയും നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദിലീപിനു സ്വഭാവിക ജാമ്യം ലഭിക്കാം.

Post A Comment: