അച്ഛന്‍റെ ശ്രാദ്ധദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപിന് അനുമതി


കൊച്ചി: അച്ഛന്‍റെ ശ്രാദ്ധദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപിന് അനുമതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന് അനുമതി നല്കിയത്. ചടങ്ങ് പൂര്‍ത്തിയാക്കിയ ശേഷം അന്നു തന്നെ ജയിലില്‍ എത്തണം. രണ്ടുമണിക്കൂറാണ് കോടതി അനുവദിച്ചിരിക്കുന്ന സമയം. യുവനടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനാകുറ്റത്തിന് ജയിലില്‍ കഴിയുന്ന ദിലീപ് അച്ഛന്‍റെ ശ്രാദ്ധദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അഭിഭാഷകന്‍ മുഖേന അപേക്ഷ സമര്‍പ്പി ച്ചിരുന്നു. എന്നാല്‍ ദിലീപിന്‍റെ വാദത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു . കഴിഞ്ഞ വര്‍ഷം ശ്രാദ്ധ ചടങ്ങുകളില്‍ ദിലീപ് പങ്കെടുത്തിട്ടില്ലെന്നും കേസിലെ പ്രതിയായതിനാല്‍ അനുമതി നിഷേധിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സെപ്റ്റംബര്‍ ആറിനാണ് ദിലീപിന്‍റെ അച്ഛന്‍ പത്മനാഭ പിള്ളയുടെ ശ്രാദ്ധദിനം. രാവിലെ ഏഴുമുതല്‍ 11 വരെ വീട്ടില്‍നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്നതായിരുന്നു ദിലീപിന്‍റെ ആവശ്യം. അതിനിടെ ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ നീട്ടി.

Post A Comment: