നടിയെ ആക്രമിച്ച്‌ അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ദിലീപിനെ കുടുക്കിയതിന് പിന്നില്‍ സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവനടനാണെന്ന് പി സി ജോര്‍ജ്.

തിരുവനന്തപുരം: നടിയെ ആക്രമിച്ച്‌ അശ്ളീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ദിലീപിനെ കുടുക്കിയതിന് പിന്നില്‍ സിനിമാ കുടുംബത്തില്‍ നിന്നുള്ള അഹങ്കാരിയായ യുവനടനാണെന്ന് പി സി ജോര്‍ജ്. എന്നാല്‍ നടന്‍ ആരെന്ന് എം എല്‍ എ വെളിപ്പെടുത്തിയില്ല. പൃഥ്വിരാജിനെയാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി. ഒരു ടെലിവിഷന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്. കേസ് ഭയന്നാണോ പൃഥ്വിരാജിന്‍റെ പേര് പറയാത്തത് എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി. ദിലീപിന് മുന്നില്‍ താന്‍ ഉദ്ദേശിക്കുന്ന നടന്‍ ഒന്നുമല്ല. അതിനാല്‍ ദിലീപിനെ ഒതുക്കാന്‍ ഇയാള്‍ ആഗ്രഹിക്കുന്നു. ആട്, മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതിയാണ് പരസ്യ ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ദിലീപിന്‍റെ കുടുംബം കലക്കിയത് ശ്രീകുമാര്‍ മേനോനാണ്. താന്‍ പറയുന്നത് ശരിയല്ലെങ്കില്‍ ശ്രീകുമാര്‍ മേനോന്‍ കേസ് കൊടുക്കട്ടെ. കേസ് കൊടുത്താല്‍ താന്‍ ആരോപണം തെളിയിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

Post A Comment: