പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ്



കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ്. കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നു. ഇതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും.കേസിലെ ഒരു നിര്‍ണായക സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം നടന്നു. സിനിമാ മേഖലയില്‍നിന്നുള്ളവരാണ് ഇതിനു പിന്നിലെന്നുമാണ് പോലീസിന്‍റെ കണ്ടെത്തല്‍. ഇന്ന് പ്രോസിക്യൂഷന്‍റെ മറുവാദം നടക്കും. ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്‍റെ വാദം ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു.

Post A Comment: