അച്ഛന്റെ ശ്രാദ്ധചടങ്ങുകൾക്കായി ആലുവയിലെ വീടായ പദ്മസരോവരത്തിലേക്ക് കൊണ്ടുപോയ നടൻ ദിലീപിനെ തിരിച്ച് ജയിലിലെത്തിച്ചു


ആലുവ: അച്ഛന്റെ ശ്രാദ്ധചടങ്ങുകക്കായി ആലുവയിലെ വീടായ പദ്മസരോവരത്തിലേക്ക് കൊണ്ടുപോയ നട ദിലീപിനെ തിരിച്ച് ജയിലിലെത്തിച്ചു. കോടതി നിദ്ദേശിച്ച കൃത്യ സമയത്തിനും അഞ്ച് മിനിറ്റ് മുപ് ദിലീപ് ജയിലി തിരിച്ച് പ്രവേശിച്ചു. രാവിലെ എട്ടു മണിക്കാണ് ദിലീപിനെ ആലുവ സബ്ജയിലിനു പുറത്തെത്തിച്ചത്. ഇവിടെ നിന്ന് കനത്ത പോലീസ് കാവലി പോലീസ് വാഹനത്തി ദിലീപിനെ ആലുവയിലെ വീട്ടി എത്തിച്ചു. അടുത്ത ബന്ധുക്ക മാത്രമാണ് വീട്ടി ഉണ്ടായിരുന്നത്. വീടിന് മുന്നിലും കനത്ത സുരക്ഷയാണ്പ്പെടുത്തിയിരുന്നത്. ദിലീപിനേയും വഹിച്ചു കൊണ്ടുള്ള വാഹനം വീടിന്റെ മുറ്റത്തേക്ക് പോലീസ് കയറ്റി. തുടന്ന്, നീല ജീസും വെള്ള ഷട്ടും ധരിച്ച ദിലീപ് ജീപ്പി നിന്ന് ഇറങ്ങി. താടി വളന്ന് ക്ഷീണിതനായി കാണപ്പെട്ട ദിലീപ് ഉട തന്നെ വീടിന്റെ ഉമ്മറത്തേക്ക് കയറിപ്പോയി. അവിടെയാണ് ശ്രാദ്ധചടങ്ങിനുള്ള ഒരുക്കങ്ങ ചെയ്തിരുന്നത്. വീട്ടിലേക്ക് കയറിയ ദിലീപ് ഷട്ട് ഊരി തോത്ത് തോളിലൂടെയിട്ട ശേഷം പൂജാരിയുടെ നിദ്ദേശപ്രകാരം കമങ്ങ ചെയ്യാ ആരംഭിച്ചു. ചടങ്ങുക നടക്കുന്നിടത്തേക്ക് അടുത്ത ചില ബന്ധുക്കളെ മാത്രമാണ് പോലീസ് അനുവദിച്ചത്. സഹോദര അനുപ്,​ സഹോദരി സബിത,​ ദിലീപിന്റെ മക മീനാക്ഷി എന്നിവരും ചടങ്ങുകളി പങ്കെടുത്തു. വീട്ടിലും ആലുവ മണപ്പുറത്തുമായിരുന്നു ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ദിലീപിനെ മണപ്പുറത്തേക്ക് കൊണ്ടുപോയില്ല. രാവിലെ എട്ടുമുതല്‍ 10 വരെയാണ് ദിലീപിന് ജയിലിനു പുറത്തിറങ്ങാന്‍ കോടതി അനുമതി നല്‍കിയത്. മാധ്യമങ്ങളെ കാണരുതെന്നും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കരുതെന്നും കോടതി നി‌ദേശിച്ചിരുന്നു. നടന്‍റെ സുരക്ഷക്കായി 200 ഓളം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. അതേസമയം, ചലച്ചിത്ര പ്രവര്‍ത്തകര്‍ ആരും ദിലീപിന്‍റെ വസതിയിലെത്തിയില്ല. റിമാ‍ഡി കഴിയുന്ന പ്രതിയായ ദിലീപിന് അനുകൂലമായി ഫാസ് അസോസിയേഷ അംഗങ്ങ പ്രകടനം നടത്താ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടന്നു പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ആലുവ മണപ്പുറത്തും ഇന്നലെ രഹസ്യ പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. എന്നാ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. കേസി ദിലീപ് സമപ്പിച്ച ജാമ്യാപേക്ഷ ഒരു തവണ മജിസ്ട്രേട്ട് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു.  

Post A Comment: