യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച വാദം പൂര്‍ത്തിയായി.
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച വാദം പൂര്‍ത്തിയായി. വിധി തിങ്കളാഴ്ച പ്രസ്താവിക്കും. ഈ മാസം 28വരെ ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ട്. അടച്ചിട്ട മുറിയിലായിരുന്നു വാദം നടന്നത്.
നേരത്തെ കാവ്യാമാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അറസ്റ്റ് മുന്നില്‍ക്കണ്ടാണ് കാവ്യ മുന്‍കൂര്‍ ജാമ്യം തേടിയത്.

Post A Comment: