നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി. അഞ്ചാമതും ജാമ്യാപേക്ഷ നല്‍കിയതോടെ വീണ്ടും എന്തിനാണ് വന്നതെന്ന് കോടതി ചോദിച്ചു. കസ്റ്റഡി കാലാവധി മാറിയതല്ലാതെ എന്ത് മാറ്റമാണ് പുതിയ അപേക്ഷ സമര്‍പ്പിക്കാനുള്ള സാഹചര്യമെന്ന് കോടതി ചോദിച്ചു. മാറ്റമൊന്നും വന്നിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റ് ജാമ്യഹര്‍ജികള്‍ 25ന് പരിഗണിക്കുന്നതിനാല്‍ അതിനു ശേഷം ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച്ച ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയില്‍ ഇന്ന് വീണ്ടും ജാമ്യഹര്‍ജി നല്‍കിയത്. അതേസമയം മഞ്ജുവാര്യര്‍ക്ക് എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധമാണുള്ളതെന്നു ദിലീപ് ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ചു.

Post A Comment: