ദിലീപിനെതിരെയുള്ള കുരുക്കുകള്‍ മുറുകിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെതിരായ കുറ്റപത്രം അടുത്ത മാസം 10-ാം തിയതിക്കുള്ളില്‍ സമര്‍പ്പിക്കുമെന്ന് സൂചന. അന്വേഷണം അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെ നടി ആക്രമിക്കപ്പെട്ട ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖവും ദിലീപിനെതിരായെന്നാണ് സൂചനകള്‍. ഇതില്‍ ചില കാര്യങ്ങളും കേസ് തെളിയിക്കാന്‍ പോലീസ് ആയുധമാക്കുമെന്നാണ് സൂചനകള്‍. സംഭവശേഷം പിറ്റേ ദിവസം രാവിലെ നടി തങ്ങിയത് രമ്യാ നമ്പീശന്റെ വീട്ടിലാണ്. ഇവിടേയ്ക്ക് ദിലീപ് വിളിച്ചിരുന്നു. എന്നാല്‍ എല്ലാ സഹപ്രവര്‍ത്തകരെയും പോലെ വിവരം അന്വേഷിക്കാന്‍ മാത്രമാണ് ദിലീപ് വിളിച്ചതെന്ന് പ്രതിഭാഗം വാദിച്ചു. ക്വട്ടേഷന്‍ തന്നയാള്‍ നാളെ രാവിലെ 10 മണിക്കകം വിളിക്കുമെന്ന് സുനി നടിയോട് പറഞ്ഞിരുന്നു. അതിനാല്‍ ദിലീപിന്റെ വിളി അസ്വാഭാവികമാണെന്ന് പോലീസ് പറയുന്നു. ദിലീപിനെതിരെയുള്ള കുരുക്കുകള്‍ മുറുകിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Post A Comment: