സൗദി അറേബ്യയില്‍ സ്​ത്രീകള്‍ക്ക്​ ഡ്രൈവിങ്​ ലൈസന്‍സ്​ അനുവദിക്കാന്‍ സല്‍മാന്‍ രാജാവി​​​​ന്‍റെ നിര്‍ദേശം



ജിദ്ദ: സൗദി അറേബ്യയില്‍ സ്​ത്രീകള്‍ക്ക്​ ഡ്രൈവിങ്​ ലൈസന്‍സ്​ അനുവദിക്കാന്‍ സല്‍മാന്‍ രാജാവി​​​​ന്‍റെ നിര്‍ദേശം. അടുത്ത ശവ്വാല്‍ മാസം പത്ത്​  മുതലാണ്​ ലൈസന്‍സ്​ അനുവദിക്കുക. സൗദി ഉന്നതസഭയുടെ നിര്‍ദേശത്തി​​​​ന്‍റെ അടിസ്​ഥാനത്തിലാണ്​ രാജാവ്​ ആഭ്യന്തരമന്ത്രാലയത്തിന്​ ഇതു സംബന്ധിച്ച ഉത്തരവ്​ നല്‍കിയത്​. സ്​ത്രീകളുടെ സുരക്ഷയും രാജ്യത്തി​​​​ന്‍റെ പുതിയ സാഹചര്യങ്ങളും പരിഗണിച്ചാണ്​ ഉത്തരവ്​. ഇസ്​ലാമിക ശരീഅത്ത്​ നിയമമനുസരിച്ച്‌​ സ്​ത്രീകള്‍ക്ക്​ അടിസ്​ഥാനപരമായി വാഹനമോടിക്കുന്നതിന്​ വിലക്കില്ല. എന്നാല്‍ മുന്‍ കരുതല്‍ എന്ന നിലക്കായിരുന്നു വിലക്ക്​ ഏര്‍പെടുത്തിയിരുന്നത്​. വിലക്ക്​ ഇനി തുടരേണ്ടതില്ലെന്നാണ്​ ഉന്നതസഭയിലെ ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും അഭിപ്രായം. ആഭ്യന്തര, ധനകാര്യ മന്ത്രാലയം, തൊഴില്‍ സാമൂഹികക്ഷേമ മന്ത്രാലയം എന്നിവയടങ്ങിയ കമ്മിറ്റി മുപ്പത്​ ദിവസത്തിനകം വിഷയം പഠിച്ച്‌​ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച്‌​ നിര്‍ദേശം നല്‍കണം. ചൊവ്വാഴ്​ച രാത്രി വൈകിയാണ്​ സല്‍മാന്‍ രാജാവി​​​​ന്‍റെ ചരിത്രപരമായ ഉത്തരവ്​ പുറത്ത്​ വന്നത്​.

Post A Comment: