നികുതിയും പിഴയും അടച്ചശേഷം വിട്ടുകൊടുത്തുചാലക്കുടി: കൊരട്ടിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ഹിന്ദി സിനിമയുടെ സെറ്റില്‍ അനധികൃതമായി ഉപയോഗിച്ചിരുന്ന രണ്ട് ആഡംബര കാരവനുകള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. നികുതിയും പിഴയും അടച്ചശേഷം വിട്ടുകൊടുത്തു. ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന കന്‍വാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊരട്ടിയില്‍ എത്തിച്ചപ്പോഴാണു കാരവന്‍ പിടികൂടിയത്. തമിഴ്‌നാട് റജിസ്‌ട്രേഷനുള്ള കാരവനാണ് ഇതിലൊന്ന്. കാരവനുകള്‍ വാടകയ്‌ക്കെടുത്ത സംഘം ഇവ കേരളത്തില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി വാങ്ങുകയോ നികുതി അടയ്ക്കുകയോ ചെയ്തിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുല്‍ഖറിനൊപ്പം ഹിന്ദി താരം ഇര്‍ഫാന്‍ ഖാനും ഉപയോഗിക്കുന്നതിനായാണു കാരവന്‍ കൊണ്ടുവന്നതെന്നു ചിത്രീകരണസംഘം വെളിപ്പെടുത്തി. തൃശൂരിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ.എം.സിദ്ദീഖ്, ബിനോയ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.

Post A Comment: