സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചതോടെ ഇടുക്കി അണക്കെട്ട് പകുതി നിറഞ്ഞുഇടുക്കി: സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചതോടെ ഇടുക്കി അണക്കെട്ട് പകുതി നിറഞ്ഞു. മുല്ലപ്പെരിയാറിലും ജലനിരപ്പ് 125 അടി മറികടന്നു. മഴ അതിര്‍ത്തി ജില്ലകളിലും കനത്തു. ഇടുക്കിയില്‍ കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നടി കൂടുതലുണ്ട് വെള്ളം. കഴിഞ്ഞ ദിവസങ്ങളിലെ മഴയിലാണ് ജലനിരപ്പ് കൂടിയത്. ഇതോടെ വൈദ്യുതി ഉല്‍പാദനം കാര്യമായി കൂടിയിട്ടുണ്ട്. അണക്കെട്ടിലെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കാര്യമായി തുടരുന്നുണ്ട്. ഇത് മൂലം അടുത്ത ദിവസങ്ങളിലും ജലനിരപ്പുയരും. ലോവര്‍ പെരിയാര്‍, ഇടമലയാര്‍, പൊന്‍മുടി, നേര്യമംഗലം അണക്കെട്ടുകളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വെള്ളം കൂടുതലുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 125.50 അടി ആയിട്ടുണ്ട്. സെക്കന്‍ഡില്‍ 676 ഘന അടി ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്നാട് 218 ഘനഅടി വെള്ളമാണ് കൊണ്ടു പോകുന്നത്. 130 അടിക്ക് മുകളില്‍ ജലനിരപ്പുയര്‍ന്നാല്‍ കൂടുതല്‍ വെള്ളം തുറന്നു വിടാനാണ് തമിഴ്നാട് തീരുമാനിച്ചിട്ടുള്ളത്.

Post A Comment: