മലക്കപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഹോട്ടല്‍ തകര്‍ന്നു

ചാലക്കുടി: മലക്കപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഹോട്ടല്‍ തകര്‍ന്നു. മലക്കപ്പാറ പോലീസ് സ്‌റ്റേഷനു സമീപം ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് എതിര്‍വശത്തുള്ള മൂട്ടപ്പറമ്പില്‍ സിദിഖിന്റെ ഹോട്ടലാണ് കാട്ടാന തകര്‍ത്തത് കഴിഞ്ഞദിവസം രാത്രി 11 ഓടെയാണു സംഭവം. ഹോട്ടലിലെ സാധനങ്ങള്‍ മുഴുവന്‍ പുറത്തേക്കിട്ടിരിക്കുകയാണ്. 40,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു.  ഒരുവര്‍ഷം മുമ്പ് ഇതേ ഹോട്ടല്‍ കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. അന്ന് നാട്ടുകാര്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രക്ഷോഭം നടത്തിയിരുന്നു. തുടര്‍ന്നു കളക്ടറും തഹസില്‍ദാരും ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിരുന്നെങ്കിലും ഹോട്ടല്‍ പുറമ്പോക്കിലാണെന്ന കാരണത്താല്‍ നഷ്ടപരിഹാരം ലഭിച്ചില്ല. കാട്ടാനകളുടെ ആക്രമണത്തില്‍നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രക്ഷോഭത്തിനിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

Post A Comment: