ഇര്‍മ ചുഴലിക്കാറ്റില്‍ വെര്‍ജിന്‍ ദ്വീപിലെ ജയില്‍ തകര്‍ന്ന് നൂറിലേറെ തടവുകാര്‍ രക്ഷപ്പെട്ടു

ലണ്ടന്‍ : ഇര്‍മ ചുഴലിക്കാറ്റില്‍ വെര്‍ജിന്‍ ദ്വീപിലെ ജയില്‍ തകര്‍ന്ന് നൂറിലേറെ തടവുകാര്‍ രക്ഷപ്പെട്ടു. ചുഴലിയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ദ്വീപിലെ ക്രമസമാധാനത്തിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ന്നിരിക്കുന്നതെന്ന് സഹ വിദേശമന്ത്രി അലന്‍ ഡങ്കന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. തടവുകാരെ പിടിക്കുന്നതിന് നാവികസേനയുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, എത്രപേരെ തിരിച്ചുപിടിച്ചു, എത്രപേരെ പിടികിട്ടാനുണ്ട് തുടങ്ങിയ വിവരങ്ങള്‍ പുറത്തുവിടാന്‍ മന്ത്രി തയ്യാറായില്ല. ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരാണ് രക്ഷപ്പെട്ടവരെന്നാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റില്‍ പോയിന്റ് ബ്ളാഞ്ചിലെ സിന്റ് മാര്‍ട്ടിന്‍ ജയില്‍ തകര്‍ന്നിരുന്നതായും സംഭവമുണ്ടായ ഉടന്‍ സൈന്യത്തെ വിന്യസിച്ചെന്നും ഡച്ച് അധികൃതര്‍ പറഞ്ഞു. ജയിലില്‍ ഏകദേശം 130 തടവുകാരെ പാര്‍പ്പിച്ചിട്ടുണ്ട്. 

Post A Comment: