ജാര്‍ഖണ്ഡിലെ ഒരു ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ എട്ടു പേര്‍ മരിച്ചുജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ഒരു ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ എട്ടു പേര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ ജാര്‍ഖണ്ഡിലെ കാര്‍ഡുബിയിലെ ഒരു ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. 25 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിയമാനുസൃതമല്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. അതേസമയം, ഗുജറാത്തിലെ കണ്ട്‌ലയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരുക്കേറ്റു. കണ്ട്‌ല പോര്‍ട്ടിലെ ഓയില്‍ ജെട്ടിക്കു സമീപത്തെ സ്റ്റോറേജ് ടാങ്കിനാണ് തീപിടിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Post A Comment: