നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. തന്റെ സാന്നിധ്യത്തിലാണ് ദിലീപിനോട് ഗണേഷ് സംസാരിച്ചതെന്നും സൂപ്രണ്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. താരസംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ്‌കുമാര്‍ എം.എല്‍.എ ആലുവ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു.


Post A Comment: