സ്ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കാന്‍ മുഖ്യമന്ത്രി സാരിയുടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് മുന്‍ മന്ത്രിയും ജെ എസ് എസ് നേതാവുമായ കെ ആര്‍ ഗൌരിഅമ്മ

തിരുവനന്തപുരം: സ്ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കാന്‍ മുഖ്യമന്ത്രി സാരിയുടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് മുന്‍ മന്ത്രിയും ജെ എസ് എസ് നേതാവുമായ കെ ആര്‍ ഗൌരിഅമ്മ. നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പഴയ നിയമസഭാ ഹാളില്‍ മുന്‍ സാമാജികരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഗൌരിഅമ്മ ഇത് പറഞ്ഞത്. മുന്പ് രാത്രി പത്ത് മണിക്കൊക്കെ താന്‍ വീട്ടിലേക്ക് നടന്ന് പോയിട്ടുണ്ട്. ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. പുതിയ സാമാജികര്‍ കേരള ചരിത്രം പഠിച്ച്‌ വേണം പ്രവര്‍ത്തിക്കാന്‍. ജനസേവനത്തിന് മാത്രമാകണം രാഷ്ട്രീയ പ്രവര്‍ത്തനം. ആദ്യ കേരള നിയമസഭയില്‍ അംഗങ്ങളായിരുന്ന കെ ആര്‍ ഗൌരിഅമ്മയ്ക്കും ഇ ചന്ദ്രശേഖരന്‍ നായര്‍ക്കുമാണ് ആദരം സംഘടിപ്പിച്ചിരുന്നത്. ചന്ദ്രശേഖരന്‍ നായര്‍ ആരോഗ്യകാരണങ്ങളാല്‍ എത്തിയില്ല.  ഗൌരിയമ്മയും ചന്ദ്രശേഖരന്‍ നായരും കേരളത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്ന് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

Post A Comment: